ഞാന്‍ ചിറ്റിലഞ്ചേരി എം എന്‍ കേ എം സ്കൂളില്‍ പഠിക്കുന്ന കാലം. അഞ്ചിലോ ആറിലോ ആണ് അന്ന്. ഞങ്ങളുടെ ക്ലാസില്‍ നല്ല തടി ഉള്ള ഒരു പയ്യന് ആയിരുന്നു രാമദാസ് . നല്ല പൊക്കവും വണ്ണവും ഉള്ള അവനെ ഞങ്ങള്‍ ഇട്ളിമന്തന്‍ എന്ന് അവന് കേള്‍ക്കാതെ വിളിച്ചിരുന്നു. മിക്ക ദിവസവും ഉച്ചക്കുള്ള പാത്രത്തില്‍ ഇട്ളി കൊണ്ടു വരണ കാരണാണോ അതോ അവന്റെ തടി കാരണം ആണോ ആ ഇരട്ടപ്പേര് വീണത് എന്ന് എനിക്ക് അന്നും ഇന്നും അറീല്യട്ടോ.
ഗോട്ടി (പളുങ്ക്) കളിയില്‍ ആദ്യത്തെ 3 റാങ്കില്‍ രാമദാസന്റെ പേരുണ്ടായിരുന്നു. എന്റെ ഒരു വളരെ നല്ല സുഹൃത്തായിരുന്നു രാമദാസ്. അതിലൊരു സീക്രെട്ട് ഉണ്ട്. ഞാന്‍ തീരെ തടിയും പൊക്കവും ഒന്നും ഇല്ലാത്ത വെറും ഒരു ആശു. പഠിത്തത്തില്‍ മാത്രം ഉഷാര്‍. അപ്പൊ ഇതുപോലുള്ള കുറെ കൂട്ടുകാര്‍ ഇല്ലെങ്കില്‍ പറ്റില്ലല്ലോ. രാമദാസനും എന്നെപ്പോലെ സംസ്കൃതം ആണ് തേര്‍ഡ് ലാംഗ്വേജ് ആയി എടുത്തിരുന്നത്. എനിക്കാണെങ്കില്‍ സംസ്കൃതത്തില്‍ വളരെ നല്ല മാര്‍ക്ക് എപ്പോഴും കിട്ടിയിരുന്നു. ഒരു കുടുമയൊക്കെ വച്ച ശാസ്ത്രി മാഷ് എന്ന ബ്രാഹ്മണ പണ്ഡിതന് ആയിരുന്നു ഞങ്ങളുടെ അദ്ധ്യാപകന്. ഞാന്‍ അദ്ദേഹത്തിന്റെ ഒരു അരുമ ശിഷ്യന് ആയിരുന്നതില്‍ എന്താ അത്ബുധം. ഞാനും രാമദാസനും പരസ്പരം അവനവന്റെ ശക്തിയാല്‍ സഹായിച്ചു പോന്നിരുന്നു.
എന്റെ മറ്റൊരു അടുത്ത കൂട്ടുകാരന് ആയിരുന്നു ബാരി. ഞങ്ങളുടെ നാട്ടില്‍ വല്യ എസ്റ്റേറ്റ് ഒക്കെ സ്വന്തം ആയി ഉള്ള കുടുംബത്തിലെ കുട്ട്യായിരുന്നു ബാരി. പളുങ്ക് കളികളില്‍ എന്നും വിജയം കൊയ്യുന്ന ബാരി എന്റെ വല്ല്യ സുഹൃത്ത് ആയതില്‍ ഞാന്‍ അഭിമാനിച്ചിരുന്നു. നല്ല ഉയരവും അതിനു തക്ക വിവരവും പക്വതയും ഉള്ള ബാരി എല്ലാ കാര്യത്തിലും എന്നും ഫുള്‍ സപ്പോര്‍ട്ട് എനിക്ക് നല്കി പോന്നിരുന്നു.
ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞിട്ടുള്ള ഏറ്റവും തിരക്ക് പിടിച്ച സമയമായ ഗോട്ടി കളി വേളയില്‍ എന്തോ ഒന്നും രണ്ടും പറഞ്ഞ് ഞാനും രാമദാസും തമ്മില്‍ തെറ്റി. കളിയില്‍ ചെറിയ ഒരു പറ്റിക്കല്‍ അവന് നടത്തിയത് അവന്റെ സൈസ് വക വെക്കാതെ ഞാന്‍ സമ്മതിച്ചു കൊടുക്കാത്തതാണ് സംഭവം. അന്ന് രാമദാസ് അക്രമാസക്തനായി എന്നെ അടിക്കുവാന്‍ ഇട്ടോടിച്ചു. തെറ്റില്ലാത്ത സ്പീഡ് ഉള്ള ഞാന്‍ ഓടി ബാരിയെ ശരണം പ്രാപിച്ചു. രാമദാസന്റെയും എന്റെയും നടുക്ക് ഒരു വന്മതില് (ചൈനീസ് വന്മതില് പോലെ ) ബാരി നില കൊണ്ടു. ബരിയോടു മുട്ടി ജയിക്കാന്‍ വിഷമമുള്ള കാരണം രാമദാസന് പിന്‍വാങ്ങി. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാനും രാമദാസനും ഈ കടിപിടിയെല്ലാം മറന്ന് വീണ്ടും വല്യ ക്ലോസ് ആയി.
പിന്നീട് ഏഴാം ക്ലാസില്‍ ഉണ്ടായ ചില സംഭവ വികാസങ്ങള്‍ കാരണം ഞാന്‍ ആ സ്കൂളില്‍ നിന്നും മാറ്റമായി വേറെ ഒരു നഗരത്തില്‍ ആയി പഠിത്തം. വളരെ വിരളമായെ പഴയ കൂട്ടുക്കാരെ കാണാന്‍ പറ്റാറുള്ളൂ. എന്തോ ഞാന്‍ പിന്നീട് രാമടസനെ കണ്ടിട്ടേ ഇല്ല. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മറ്റൊരു സുഹൃത്തായ സന്തോഷിനെ കണ്ടപ്പോള്‍ അവനാണാ ഞാട്ടിക്കുന്ന വാര്‍ത്ത അറിയിച്ചത്. " ഞങ്ങളുടെ പ്രിയപ്പെട്ട ഇട്ളിമന്തന്‍ ഞാന്‍ സ്കൂള്‍ വിട്ടതിന്റെ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ കാന്‍സര്‍ എന്ന മാരക രോഗത്തിന് കീഴടങ്ങിയത്രെ. ആകാശത്ത് നക്ഷത്രങ്ങളെ നോക്കുമ്പോള്‍ ഞാന്‍ വിചാരി ക്കാറുണ്ട് " ഇതില്‍ ഏതോ ഒരു തിളക്കമുള്ള നക്ഷത്രം എന്റെ രാമദാസന് ആണ് ". ബാരി ഇപ്പോള്‍ വല്യ ഒരു കോണ്ട്രാക്ടര് ആയി നാട്ടില്‍ നല്ല നിലയില്‍ ആണെന്ന് ഞങ്ങളുടെ ഒരു ഉറ്റ തോഴന് ആയ ഗോപുവില്‍ നിന്നും അറിഞ്ഞു. ബാരിയെ കണ്ടിട്ടിപ്പോള് 30ല്‍ ഏറെ വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ഇനി നാട്ടില്‍ പോകുമ്പോള്‍ എന്തായാലും അവനെ കാണണം. എത്ര കാലം കഴിഞ്ഞാലും എന്താ, ഒന്ന് കാണുമ്പോ തന്നെ ഞങ്ങളുടെ എല്ലാ അകല്‍ച്ചയും പരിഭവോം മാറുംന്ന് എനിക്ക് ഉറപ്പാണ്.

ഇട്ളിമന്തന്‍.....നല്ല പേര്....കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലെന്ന ചൊല്ലുണ്ട്.....
ReplyDeleteഅതുപോലെ ഇതും.
കളിച്ചിരികള്ക്കൊടുവില്....നഷ്ടപ്പെട്ട ഓര്‍മ്മകള്‍ നല്കുന്ന ദു:ഖം ....
നന്നായി പറഞ്ഞു...ഇഷ്ടായി.ട്ടോ.
ചില ഓര്‍മ്മകള്‍ കുറേക്കാലം നമ്മുടെ ഉള്ളില്‍ തന്നെ ആവും.
ReplyDeleteപിന്നെ പെട്ടെന്ന് അവയെല്ലാം ഒരിക്കല്‍ക്കൂടി..ചിലപ്പോള്‍
സന്തോഷം ചിലപ്പോള്‍ സങ്കടം..കുട്ടിക്കാലം ഓര്മ
വരുന്നു..ആശംസകള്‍..
വിന്‍സെന്റ് , ലീല.എം ചന്ദ്രന് : ഓര്‍മകളുടെ മാധുര്യവും വേദനയും വരികളിലൂടെ പുറത്തു വരുമ്പോള്‍ വല്യ സന്തോഷം തോന്നുന്നുണ്ട്. അതില്‍ അല്പമെങ്കിലും താങ്കളെപ്പോലുള്ള വായനക്കാരിലേക്ക് പകരാന്‍ കഴിഞ്ഞാല്‍ സന്തോഷം ഇരട്ടിക്കുന്നു.ഈ വിലയേറിയ അഭിപ്രായങ്ങള്‍ വളരെ വല്യ പ്രചോദനം ആണ്. നന്ദി .
ReplyDelete