ഇപ്പൊ ഇന്ത്യയില്‍ എല്ലാ സ്ഥലത്തും പുതിയ ഒരു പരിഷ്കാരം നടപ്പില്‍ വന്നിരിക്കുന്നു. "ടോള്‍ റോഡ്".
പണ്ടൊന്നും ഇങ്ങിനെ ഒരു സംഭവം ഉണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് ജനം കാറും സ്ക്കൂട്ടറും ട്രാക്ക്ട്ടറും ഒക്കെ വാങ്ങുമ്പോ ടാക്സ് അടക്കാന്‍ രണ്ടു മാര്‍ഗം ഉണ്ടായിരുന്നു. എല്ലാ വര്‍ഷവും ടാക്സ് അടക്കുക അല്ലെങ്കില്‍ ഒറ്റ പ്രാവശ്യം " വണ്‍ ടൈം ടാക്സ് " അടക്കുക. ഈ ടാക്സ് റോഡുകളുടെ വികസനത്തിനും അറ്റകുറ്റ പണികള്‍ക്കും വേണ്ടി വിനിയോഗിച്ചു പോന്നിരുന്നു. (എന്നാണു വിശ്വാസം, " നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നല്ലേ പ്രമാണം) .
കാലം പോയപ്പോള്‍ കോലം മാറി.
റോഡുകള്‍ പണിയാനോ അവയുടെ കാര്യക്ഷമത ഉറപ്പു വരുത്താനോ ഉള്ള ചില്ലറ ഇല്ലാതെ വന്നപ്പോള്‍ വിഭവ സമാഹരണത്തിന് മറ്റു വഴികള്‍ തേടുന്നതിനു പകരം ഏറ്റവും എളുപ്പവും അപകടം പതിയിരിക്കുന്നതും ആയ വഴിയാണ് സര്‍ക്കാര് തിരഞ്ഞെടുത്തത്. പ്രൈവറ്റ് കമ്പനികളെ കൊണ്ടു റോഡ് നിര്‍മിപ്പിച്ചിട്ടു ജനത്തിന്റെ പോക്കറ്റ് ഈ കമ്പനികള്‍ക്ക് തീറെഴുതി കൊടുത്തു. പണ്ടൊക്കെ ഒരു സംസ്ഥാനത്ത് നിന്നും അടുത്ത സംസ്ഥാനത്തേക്ക് കടക്കുമ്പോള്‍ മാത്രമാണ് വാഹനങ്ങള്‍ക്ക് ടാക്സ് അടക്കേണ്ടി ഇരുന്നത്. ഇന്നാണെങ്കില്‍ സ്ഥിതി ആകെ മാറി. സര്‍വ സ്ഥലത്തും ടോള്‍ റോഡുകള്‍. ഇനി അഥവാ ടോള്‍ റോഡ് വേണ്ടാ എന്ന് വക്കാന്‍ ആണെങ്കില്‍ വേറെ റോഡും ഇല്ല. അപ്പോള്‍ നിര്‍ബന്ധമായും ഈ ടോള്‍ റോഡുകള്‍ ഉപയോഗിച്ചിരിക്കണം. ടോള്‍ എന്ന പുതിയ പ്രതിഭാസത്തെ ഒരളവുവരെ ന്യായീകരിക്കാമെങ്കിലും ഈ ടോള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ " വണ്‍ ടൈം ടാക്സ് " ഈടാക്കുന്നത്തിന്റെ പിന്നിലെ ന്യായം എന്താണാവോ ? ഒരു ലക്ഷത്തി എഴുപത്താറായിരം കോടിയുടെ അഴിമതി കഥകള്‍ കേള്‍ക്കുമ്പോള്‍ ഒരു ചോദ്യം മനസ്സില്‍ പൊന്തി വരുന്നു "ഇതില്‍ ചെറിയ ഒരു അംശം ഉണ്ടെങ്കില്‍ ഇപ്പോള്‍ ഉള്ളതിന്റെ പത്തിരട്ടി ടോള്‍ ഇല്ലാത്ത റോഡുകള്‍ സര്‍ക്കാരിന് തന്നെ നിര്‍മിച്ചു ജനത്തിന് നല്‍കാന്‍ പറ്റില്ലേ ?"
അതോ "ഇത് താണ്ടാ ജനാധിപത്യം, ഇവിടെ ഇതൊക്ക്യെ കിട്ടൂ " എന്ന് സിനിമാ സ്റ്റൈലില്‍ മന്ത്രിമാര്‍ മറുപടി തരുമോ ആവോ.
