ഇന്ത്യയില്‍ സി ഡബ്ല്യു ജി നടക്കുന്ന കാരണം ആകെ ഒരു കുളിരല്ലേ ... കഴിഞ്ഞ കുറച്ചു മാസങ്ങളായി പത്രങ്ങള്‍ നിറച്ചും ഇതിനെപ്പറ്റി പല തരത്തിലുള്ള കഥകളും വായിച്ചു വിജ്ഞാനം വര്‍ധിപ്പിച്ചു മിടുക്കനായി ഇരിക്കുമ്പോഴാണ് ഒരു ബുദ്ധി (അബദ്ധത്തിന്റെ ഒരു പര്യായം) തോന്നിയത് . ഡല്‍ഹിയില്‍ ഒന്ന് പോകാം. ഒരു ബന്ധു അഥിഥിയായുണ്ട് , പുള്ളിക്ക് ഇന്റര്‍വ്യൂ വില്‍ പങ്കും എടുക്കാം. കഷ്ടകാലത്തിന്റെ ഊക്കു കൊണ്ടാകാം ചിന്ത നടപ്പാക്കാന്‍ വലിയ താമസം എടുത്തില്ല. ഒറ്റക്ക് പോയാല്‍ മോശം അല്ലെ എന്ന് കരുതി കളത്രത്തെയും കൂടെ കൂട്ടി.
യാത്രയുടെ ആരംഭം ഫരീദാബാദില്‍ നിന്നും ആയിരുന്നു. ആഘോഷം കാരണം ഗവേര്ന്മേന്റ്റ് ചില്ലറ ട്രാഫിക് പരിഷ്കരണങ്ങള്‍ (തോന്ന്യാസങ്ങള് ) വരുത്തിയിരുന്നു. എങ്ങിനെ പോയാലും ചില സ്ഥലങ്ങളില്‍ എത്താന്‍ പറ്റാത്ത തരത്തില്‍ ആയിരുന്നു ബുദ്ധി പ്രയോഗങ്ങള്‍.
കറങ്ങി കറങ്ങി ന്യൂ ഡല്‍ഹി എത്തിയപ്പോഴേക്കും കുറച്ചു ക്ഷീണിച്ചു പോയി. വാമഭാഗം അല്പം കൂടി ഗൌരവത്തിലായോ... ഏയ് വെറുതെ തോന്നുന്നതാകും .
മെട്രോ സ്റ്റേഷന്ടെ അടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. ബന്ധുവിന്ടെ ഇന്റര്‍വ്യൂ നീണ്ടു നീണ്ടു പോയി. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനും മറ്റും കണ്ട് നടന്നു. താല്കടോര സ്റെടിയം പുറമേ നിന്ന് കാണാനേ പറ്റിയുള്ളൂ ..ടികറ്റ് കഴിഞ്ഞത്രെ .. (പിന്നീട് ടീ വിയില്‍ ഒഴിഞ്ഞു കിടക്കുന്ന ഗാലറികള്‍ കണ്ടപ്പോള്‍ സങ്കടം തോന്നി ).. മൊത്തത്തില്‍ ഹോള്സയിലായി മണ്ടത്തരം കാണിച്ചതിന് ഭാര്യ തന്നത് നൂറില്‍ നൂറു മാര്‍ക്ക്.
രാത്രി ഏഴു മണി ആയപ്പോള്‍ തിരികെ ഉള്ള പുറപ്പാടു തുടങ്ങി (പ്രത്യേകിച്ചൊന്നും ചെയ്തില്ല ...വെറുതെ കുന്തം പോലെ നിന്നു) എട്ടു മണി ആയിട്ടും ബസ്സൊന്നും വന്നില്ല. റോഡുവക്കിലെ വീട്ടുകാരനാണ് കാരണം പറഞ്ഞു തന്നത്. സി ഡബ്ല്യു ജി നടക്കുന്ന കാരണം ആകെ ഉള്ള റോഡുകള്‍ പല ദിക്കില്‍ നിന്നും അടച്ച കാരണം ബസ്സുകള്‍ എല്ലാം വെളിയില്‍ നിന്നും അകത്തു വരാന്‍ പറ്റാതെ കറങ്ങുകയാണ് . ആ നല്ല മനുഷ്യന് പറഞ്ഞത് കേട്ട് ഞങ്ങള്‍ ഡല്‍ഹി ഗേറ്റ് വരെ ഒരു ഓട്ടോ എടുത്തു പോയി. അവിടെ ചെന്ന് ഒരു 5 മിനിട്ട് കഴിഞ്ഞതും നമുക്ക് വേണ്ട ബസ്സും കിട്ടി.
വീട്ടില്‍ എത്തിയിട്ട് സമയം നോക്കിയപ്പോള്‍ ഒന്‍പതര കഴിഞ്ഞു. പുത്രന് ഫുള്‍ ചൂടായി നില്പുണ്ടായിരുന്നു. എങ്കിലും സ്വന്തം ഭാര്യയും കൂടി പ്രതിപക്ഷത്തെക്ക് കാലു മാറി നമ്മുടെ നേരെ തിരിയുമെന്നു തീരെ കരുതിയില്ല. പാവം ...മുഴുവന്‍ ദിവസവും അടക്കി പിടിച്ച സങ്കടം ഒരു പൊട്ടലിലും ചീട്ലിലും ഒതുങ്ങി. സി ഡബ്ല്യു ജിയെയും കല്മാടിയെയും മനസ്സാ ( ചുമ്മാ ...ഉറക്കെ തന്നെ) തെറി വിളിച്ചു ഞാനും എന്റെ ബീ പി നോര്മലാക്കി.
എന്തായാലും ഈ പരിപാടി ടീ വിയില്‍ കണ്ടു കളയാം എന്ന് കരുതി അതിന്റെ സ്വിച്ചമര്‍ത്തി ..ഭാഗ്യം പരിപാടി ഉണ്ട് . അപ്പോള്‍ കാണിച്ചിരുന്നത് മെന്‍സ് 3000 m സ്ടീപില് ചെയ്സ്. ഇന്ത്യയില്‍ നിന്നും രണ്ടു പേര് ..ആകെ എട്ടു പേരില്‍ നമ്മുടെ രണ്ടു പേര് ..അസ്സല് ചാന്‍സ് അല്ലെ ..ഗോള്‍ഡ് , സില്‍വറ് രണ്ടും കിട്ടിയാല്‍ എന്ത് ചെയ്യും ഭഗവാനേ ഹാവൂ ..നമ്മള്‍ക്ക് എന്തെങ്കിലും ഒക്കെ കിട്ടും. (ശുഭ പ്രതീക്ഷയാണ് നമ്മുടെ ഒരു കൈമുതല്‍ ) . ഉഷാറായി ടീ വി വോള്യും കൂട്ടി കാത്തിരുന്നു.
ഓട്ടം തുടങ്ങി. ഒരിന്ത്യന്‍ മുന്നില്‍ നിന്നും മറ്റവന് പിന്നില്‍ നിന്നും രണ്ടാമതായി പൊസിഷന്‍ കാത്തു കൊണ്ടോടി. അല്പം കഴിഞ്ഞപ്പോള്‍ ആഥിത്യ മര്യാദ ഓര്മ വന്നിട്ടാകാം ഏഴാമന് ഏറ്റം ഒടുവിലേക്ക് മാറി. മറ്റവന് സെക്കന്റ് ആയി തുടര്‍ന്നു. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ യാതൊരു അഹംഭാവവും കൂടാതെ രണ്ടാമന് കൂട്ടാളിയെ തേടി അവസാനത്തേക്ക് വന്നു. പക്ഷെ ..അല്പം വൈകി പോയിരുന്നു. മര്യാദ രാമന് അതൊക്കെ പുല്ലു പോലെ മറന്നിട്ട് കളം എപ്പോഴേ വിട്ടിരുന്നു.
രണ്ടില്ലെങ്കിലും ഒരു മെടല്‍ കിട്ടും എന്ന പ്രഖ്യാപനവുമായി ടീ വി കണ്ടിരുന്ന എന്റെ കയ്യില്‍ നിന്നും റിമോട്ട് എപ്പോ പോയി എന്ന് ചോദിച്ചാല്‍ പോരെ. അത്ര സുഖകരമല്ലാത്ത നോട്ടങ്ങളും (ഛീ ) മോശം കമന്ടുകളും. പിന്നെ അവിടെ ആകെ ഒരു സീരിയല്‍ മയമായിരുന്നു.

ഹൈവേയിൽ സൂപ്പർ ഫാസ്റ്റ് ബസ് പോകുമ്പം സൈഡിലൂടെ പെട്ടി ഓട്ടോ പോമ്പോലെയാണ് ഇന്ത്യക്കാരോടുന്നത് എന്നാണ് മൊത്തം ചില്ലറ അരവിന്ദന്റെ കാച്ച്.
ReplyDeleteമേനോൻ ജി. എഴുത്ത് കൊള്ളാം കേട്ടോ!
വിശാലന് മാഷെ
ReplyDeleteഎന്റെ ഒരു ഭാഗ്യം ...ആദ്യത്തെ കമന്റ് താങ്കളുടെതാണ് ... കണി കൊള്ളാം...ഒരു വിശ്വാസം ഒക്കെ തോന്നുന്നു
ആംഗലേയ ഭാഷ കടം എടുക്കട്ടെ . thank you
സ്വാഗതം. ഒരു ബൂലോഗ പുലി അഥവ ബുലി ആവട്ടെ..
ReplyDelete