മലയാള മണ്ണിന്റെ മണമെന്റെ ചിന്തയില്‍
നേര്‍ത്തൊരു ഓര്‍മയായ് നീറിക്കിടക്കുന്നൂ
എന്നുമീ സുഗന്ധമെന്‍ കനവിലൊരു കനലായി
കത്തിപ്പടര്‍ന്നെന്നെ നോക്കിച്ചിരിക്കുന്നൂ
ഒരുപാടു ദൂരത്തു പോയി ഞാന്‍ നോക്കി
സുഗന്ധത്തിന്‍ തീവ്രത ഒട്ടും കുറഞ്ജീല
നാട്ടിലെ പാടവും തോടും പറമ്പും
എന്തേ എനിക്കിന്നും മറക്കാന്‍ കഴിഞ്ഞീല
എസിയും കാറും എം എന്‍ സീയും
ഇല്ലാ എനിക്കൊന്നും സ്വസ്ഥത തന്നീല
കണ്ണാടിയില്‍ കാണും ചിരി മാഞ്ഞ മുഖം
എന്റേത് തന്നെയോ,വിശ്വാസമായീല
മുണ്ടും മടക്കിക്കുത്തിയാ പാടത്തെ നടത്തവും
നെല്‍ക്കതിര്‍ തഴുകിയ കാറ്റും മഴത്തുള്ളിയും
പൊട്ടിച്ചിരിപ്പിക്കുന്ന നാടന്‍ കഥകളും
എന്റെ ഉറക്കം കെടുത്തുന്നൂ നിത്യവും
ഓണവും വിഷുവും നാട്ടിലെ വേലയും
ക്ലബ്ബിന്റെ വാര്‍ഷികവും തൃശ്ശൂര്‍ പൂരവും
എന്തെല്ലാം നഷ്ടമായ്, എണ്ണിക്കഴിഞ്ഞീല
നഷ്ടത്തിന്‍ നൊമ്പരം അശ്രുവായ് , തേങ്ങലായ്
നഷ്ടത്തിന്‍ സങ്കടം പങ്കൊന്നു വക്കുവാന്‍
തോഴന്റെ അരികില്‍ എത്തീ ഞാനിന്നലെ
ആശ്വാസ വാക്കുകള്‍ തേടി ഞാന്‍ നിന്നപ്പോള്‍
കണ്ടൂ അവന്റെ കണ്ണിലും തുള്ളികള്‍
അറിയുന്നു ഞാനിന്നെന്‍ നഷ്ടത്തിന്‍ ആഴവും
ഹൃദയത്തിലേറ്റ മുറിവിന്റെ നീറ്റലും
പൊയ്പ്പോയ വര്‍ഷങ്ങള്‍ ഇല്ല വരില്ല
അല്പം ഞാന്‍ നഷ്ടം നികത്താതിരിക്കില്ല
ഇരുപത്തിയഞ്ച് വര്‍ഷത്തെ നിഴലിന്റെ ചാരവും
നീക്കി ഞാന്‍ ഇന്നും കാത്തിരിക്കുന്നൂ
തിരിച്ചു വരും ഞാനെന്‍ മലയാള മണ്ണില്‍
ചിരിയുള്ള നാളെന്നെ കാത്തിരിക്കുന്നൂ

No comments:
Post a Comment