ഞാന്‍ മേനോന്‍

My photo
Faridabad, India
let me attempt to share my thoughts....

Saturday, November 20, 2010

ഉച്ചക്കൊരു ഫോണ്‍

ഓഫീസില്‍ ഉച്ചക്ക് ലഞ്ച് സമയത്ത്  ഊണ്  കഴിഞ്ഞിട്ട് ഇരിക്കുമ്പോള്‍ ‍ എന്റെ മൊബൈലില്‍ ഒരു കാള്‍ -
" ഹലോ , ആം ഐ സ്പീകിംഗ്‌ ടു......." അങ്ങേത്തലക്കല്‍  നിന്നും ഒരു കിളിനാദം. 
" യസ്........ "
സംഭവം ഒരു ബാങ്കില്‍ നിന്നും ആയിരുന്നു കാള്‍. കഴിഞ്ഞ രണ്ടു ആഴ്ചക്ക് ഉള്ളില്‍ ഇതിവരുടെ എട്ടാമത്തെ കാള്‍ ആണ്. ലോണ്‍ വേണ്ടാ വേണ്ടാന്നു പറഞ്ഞാലും പിന്നേം ...ഇവരെന്താ ഒരു മാതിരി .."കൊടാത നായരോട് വിടാതെ എര" എന്നത്  ഇവരുടെ പോളിസി  ആണോ  ഭഗവാനേ...
    അവരുടെ സ്പെഷ്യല്‍ ഓഫര്‍ പ്രകാരം അമ്പതു ലക്ഷം രൂപ വായ്പക്ക് ഞാന്‍ തിരഞ്ഞെടുക്കപെട്ടുവത്രെ ....(ഓഹോ.അത്രക്കായോ ..മേനോനോടാ കളി.)..മൊത്തം പ്ലാനും വളരെ വിസ്തരിച്ചു കേട്ടു..ഒരു ഇരയെ കിട്ടിയ സന്തോഷം അവരുടെ ശബ്ദത്തില്‍ കേട്ടു . പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ബോറടിച്ചു. പരിപാടിക്ക് കലാശക്കൊട്ടിനുള്ള നേരായി...
ഒരു ചെറിയ സംശയം ചോദിച്ചു " ഈ തിരിച്ചടയ്ക്കെണ്ടാത്ത ലോണ്‍ നിങ്ങള്‍ കാഷ് ആയിട്ടോ അതോ ഡ്രാഫ്റ്റ്‌ ആയിട്ടോ  തരുന്നേ ?"... ഡിം...ഒന്നും പറയാതെ പെട്ടന്നു അങ്ങേ തലക്കല്‍ ഫോണ്‍ കട്ട് ചെയ്തു. ആവൂ..ആശ്വാസായീ ...
ഇനി ഈ  ബാങ്കീന്ന് ഫോണ്‍ വിളി ഉണ്ടാവില്യല്ലോ ..

11 comments:

  1. മേനോനോടാ കളി...അല്ലാ പിന്നെ..

    ReplyDelete
  2. മേനോനാരാ മോന്‍!!!!!!

    ReplyDelete
  3. അത് ലോണെടുത്ത് നോക്ക്,നമ്മളടച്ചില്ലെങ്കിലും ഇൻഷൂറൻസുകാർ ബാങ്കിലടച്ചോളും,അത്രയധികം പേപ്പർ വർക്കുകൾ ചെയ്തിട്ടണ് നമ്മൾക്കത് കിട്ടുക
    സൂക്ക്ഷിക്കുക ആ കിളിനാദം പ്രേതം പോലെയാണ് ,പിന്നാലെയുണ്ടാകും ..കേട്ടൊ

    ReplyDelete
  4. ഇതൊരുമാതിരി റീഡേഴ്സ് ഡൈജസ്റ്റിന്റെ സമ്മാനം പോലായിരിക്കും. 1 കോടി ഒക്കെ കിട്ടും എന്നൊക്കെപ്പറഞ്ഞ്.

    ReplyDelete
  5. ഫയിസു : നന്ദി,

    സലീം , അനീസ്‌ : കമന്റിനു നന്ദി....

    മുരളീമുകുന്ദന്‍ മാഷെ : പ്രേതംന്നൊക്കെ പറഞ്ഞിട്ട് പേടിപ്പിക്കാന്‍ നോക്ക്വാ ? വേണ്ടാ , വേണ്ടാ ..

    അച്ചായാ : ഇവരൊക്കെ ഇതന്ന്യാ പരിപാടി...നമ്മള്‍ പിടി കൊടുക്കാണ്ട് സൂക്ഷിച്ചു പോയാല്‍ നമുക്ക് നല്ലത്

    ജാസ് മിക്കുട്ടി : ഇതിലെ വന്നതില്‍ സന്തോഷം

    ReplyDelete
  6. ഈ ബാങ്കിന്റെ അഡ്രസ്‌ ഒന്ന് കിട്ടുമോ....അല്ല ആ " കിളിമൊഴി " ഒന്ന് കേട്ട് കളയാരുന്നു. ഹി ഹി..

    നന്നായീട്ടോ...ഇനീം വരാം!

    ReplyDelete
  7. ചേട്ടന്‍ ആള് കൊള്ളാമല്ലോ... പോസ്റ്റ്‌ നന്നായിട്ടുണ്ട്...

    ReplyDelete
  8. മേനോന്‍ ആരാ മോന്‍!!!
    നന്നായിട്ടുണ്ട്.

    ReplyDelete
  9. വില്ലേജ് മാന്‍ ചോദിച്ചതിനു മറുപടി ഇവിടെയും തരണേ.

    ReplyDelete

Creative Commons Licence
This work by Indiamenon is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.