ഞാന്‍ മേനോന്‍

My photo
Faridabad, India
let me attempt to share my thoughts....

Wednesday, November 24, 2010

രാത്രി ഒരു ഫോണ്‍

ഉച്ചയ്ക്കൊരു ഫോണ്‍ എന്ന എന്റെ പോസ്റ്റ്‌  ഇത്രേം വല്യ പുലിവാല്‍ ഉണ്ടാക്കുംന്ന്  സ്വപ്നത്തില്‍ കൂടി ഞാന്‍ വിചാരിച്ചിട്ടില്ല. ഇന്നലെ രാത്ര്യാണ് സംഭവം. ഏഴു മണി ആയിക്കാണും. " ജയ് ഹോ " കേട്ട് ഞെട്ടി (ശ്ശെ.. മൊബൈലിന്റെ ഇപ്പോഴത്തെ റിംഗ് ടോണ്‍ ആണേ ).  പരിചയം ഇല്ല്യാത്ത  നമ്പര്‍ ആണെങ്കിലും എടുത്തു  "ഹലോ , ആരാ ". " ഇത് ഞാനാ, രാമന്‍കുട്ടി , ഞാന്‍ അങ്ങട് വരണ വഴ്യാ, നേരിട്ട് കാണുമ്പോ പറയാം, വീട്ടില്‍ തന്നെ ഉണ്ടല്ലോ ? ". " ഉവ്വ് , നീ ഇപ്പൊ എത്ത്വോ ?" " ഒരു 10 മിനിറ്റ് ". ഞാന്‍ ടീവീടെ  റിമോട്ടില്‍ ഞെക്കി ഞെക്കി 10 മിനിറ്റ് കഴിച്ച് കൂട്ടി.
വളരെ കൃത്യ തയോടെ അവന്‍ പറഞ്ഞ പോലെ സമയത്ത് തന്നെ വന്നു. മുഖത്തെന്തോ ഒരു പന്തികേടുണ്ടോ ? ഏയ്‌, എനിക്ക് വെറുതെ തോന്നീതാവും ( അല്ലെങ്കിലും ഷെര്‍ലോക് ഹോംസിന്റെ അസുഖം എനിക്കുണ്ടെന്നാണ് ചിലരൊക്കെ ഞാന്‍ കേള്‍ക്കാതെ പറയുന്നത് ). എനിക്കൊന്നും അങ്ങട് ചോദിക്കേണ്ടി വന്നില്ല. വന്ന പാടെ സോഫയിലേക്ക് വീണിട്ട് അവന്‍ നാക്കിന്റെ ബ്രയിക് ലൂസ്സാക്കി.
ഞാന്‍ നിന്റെ " ഉച്ചയ്ക്കൊരു ഫോണ്‍" വായിച്ചു.
"അത് എന്റെ....". ഞാന്‍ പറയട്ടെ,......

എന്നെ മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അവന്‍ തുടര്‍ന്നു "അത് വായിച്ചപ്പോള്‍ തൊട്ട് എനിക്കും അതുപോലെ എന്തെങ്കിലും ചെയ്യാന്‍ തോന്നി. അപ്പോഴാണ്‌ എനിക്ക് ഒരു ഫോണ്‍ വന്നത് , ഇതൊരു ഇനഷുവറന്‍സ് കംപനീന്നായിരുന്നു." അങ്ങേ തലക്കല്‍ ഒരു മധുര ശബ്ദം " ഞങ്ങളുടെ നറുക്കെ ടുപ്പില്‍ താങ്കളെ തിരഞ്ഞെടുത്തു. ഒരു കോടി  രൂപേടെ  പ്ലാന്‍ വെറും  300 രൂപ  വാര്‍ഷിക  പ്രീമിയത്തിന്  ഞങ്ങള്‍  തരുന്നു." 

ഞാന്‍ സ്മാര്‍ട്ട്‌ ആയി " ഞാന്‍ പരിചയം  ഇല്ലാത്തവരില്‍  നിന്നും  പോളിസി  എടുക്കാറില്ല". 
" അതിനെന്താ സര്‍, നമുക്ക് പരിചയപ്പെടാം ".
" പക്ഷെ ഞാന്‍ പേര്‍സണല്‍ വര്‍ക്ക്‌ ഓഫീസ് സമയത്ത് ചെയ്യാറില്ലാ."
" നമുക്ക് വൈകുന്നേരം കാണാം സര്‍", ശ്ശെടാ, ഇവളൊരു
കട്ടുറുമ്പായല്ലോ. പക്ഷെ അവസാനം എനിക്ക് സമ്മതിക്കേണ്ടി വന്നു. 
വൈകുന്നേരം മാക്‌ഡോണാള്ടില്‍ വച്ചു  അവളെ  കണ്ടുമുട്ടി.  ശബ്ദത്തിനേക്കാള്‍  രൂപഭംഗി  അവള്‍ക്കുണ്ടായിരുന്നു.  കണ്ടാല്‍ ഇന്‍ഷുവറന്‍സ്    വില്‍പ്പനയാണ് പണിയെന്നു തോന്നില്ല. നല്ല ഭംഗിയുള്ള നിറയെ വെള്ള ഡിസൈന്‍ ഉള്ള ഒരു കറുത്ത ചുരിദാറും ചേരുന്ന കുര്‍ത്തയും   ആയിരുന്നു വേഷം. അവളുടെ പുഞ്ചിരി വളരെ മനോഹരമായ കുഞ്ഞു പല്ലുകള്‍ കൂടുതല്‍ ഭംഗി ഉള്ളതാക്കി.  എന്തിനധികം പറയുന്നൂഷ്ട്ടാ ( എന്തോ ഒരു പാര ഞാന്‍ മണത്തു ).. എനിക്ക് അവളെ ഭയങ്കര ഇഷ്ടായി. എന്തായാലും ഒരു ചാന്‍സ് എടുക്കാന്‍ ഉറച്ചു. അവള്‍ വളരെ ഡീട്ടെയില്ടായി   പ്ലാന്‍ വിവരിച്ചു. ഞാന്‍ ഒന്നും കേട്ടില്ല. അവളുടെ അനങ്ങുന്ന ചുണ്ടുകള്‍ മാത്രം കണ്ടു. ധൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു " അതേയ്, ഞാന്‍ അടുത്ത ബന്ധുക്കളില്‍ നിന്നും മാത്രേ പോളിസി വാങ്ങാറുള്ളൂ , അപ്പൊ കുട്ടീടെ കയ്യീന്ന് എങ്ങന്യാ... വേണ്ടാന്നു പറയാനും മനസ്സ് വരുന്നില്യാ ... അതോണ്ട് "
" അതോണ്ട് ?" അവള്‍ ചോദ്യ ഭാവത്തില്‍ പുരികം ഉയര്‍ത്തി.
" അതോണ്ട്, നമുക്ക് കല്യാണം കഴിക്കാം ".
"അല്പം ആലോചിച്ചിട്ട് അവള്‍ മെല്ലെ പുഞ്ചിരിച്ചു.എന്റെ മനസ്സില്‍ തേന്മഴ പെയ്തു."( ദുഷ്ടാ , എന്റെ മനസ്സില്‍ നീ തീയാണ് കോരി ഇട്ടത് ).
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു ( അതങ്ങനെ ആണല്ലോ) ഞങ്ങള്‍ രജിസ്റ്റര്‍ കല്യാണം കഴിച്ച് നേരെ ഇങ്ങു പോന്നു. അവളെ ഞാന്‍ സുഗുണന്റെ വീട്ടില്‍ ഇരുത്തീട്ടുണ്ട്.  ( ഭഗവാനേ, വിചാരിച്ചേലും വല്യ ഭൂലോഗ പാരയാണല്ലോ , തടയാന്‍ ഒരു വഴീം ഇല്ല്യ താനും )
നിനക്ക് കല്യാണം കഴിച്ചാല്‍ മത്യല്ലോ, പാര ബാക്കിള്ളോനല്ലേ. ഒരു ബ്ലോഗ്‌ എഴുത്യേന്റെ  ശിക്ഷേയ് ..  അടുത്ത  കൂട്ടുകാര്‍  ആയ  വേണൂനേം  ത്യാഗൂനേം  സുഗുണനേം  ഒക്കെ  വിളിച്ചുകൂട്ടി.  ഭാര്യക്ക്  സംശയം  തോന്നാണ്ടിരിക്കാന്‍  എല്ലാ ചര്‍ച്ചയും വീട്ടിനു വെളിയില്‍ വച്ചായിരുന്നൂ. (ഓളോരു കുഞ്ഞു ഡിറ്റക്ടീവ് ആണേ ).  ചന്ദ്രേട്ടന്റെ  കാലു  പിടിച്ച്   താമസിക്കാന്‍  വാടകയ്ക്ക്  ഒരു  വീട്  സംഘടിപ്പിച്ചു.   അത്യാവശ്യത്തിനുള്ള  ചില്ലറ  വീട്ടുസാധനങ്ങളും  വാങ്ങി.  എന്തിനു പറയുണൂ,  രൂപ രണ്ടായിരം പോയിക്കിട്ടി. പലചരക്ക് കടേല്‍ പറ്റും, പാല്ക്കാരനോട്  രാവിലെ  അര  ലിറ്റര്‍  പാലും  ചന്ദ്രേട്ടനോട്  വീടും  ഒക്കെ ഏര്‍പ്പാടാക്കിയത് ഞാന്‍ ആണല്ലോ എന്ന നടുക്കുന്ന സത്യം ഒരു  വെള്ളിടി  പോലെ  മനസ്സില്‍  പതിച്ചത്  രാത്രി   കിടന്നപ്പോഴാണ്‌.  ഇവരൊക്കെ അടുത്ത മാസം " മേനോനേ..എന്നും വിളിച്ച് ബില്ലും കൊണ്ടു വര്വോ കൃഷ്ണാ". ചാടി എണീറ്റു പോയി രണ്ടു ഗ്ലാസ് വെള്ളം കുടിച്ച എന്നെ നോക്കി  സംശയത്തോടെ  ബെറ്റര്‍-ഹാഫ്  ചോദിച്ചു  " എന്താ പതിവില്യാണ്ട്  രാത്രി  ഒരു വെള്ളം കുടി,  അതും  ഈ മരം  കോച്ചണ തണുപ്പില്‍ ? ".  ഒന്നും  പറയാതെ  ഞാന്‍ കമ്പിളിക്കുള്ളിലേക്ക്  തല  വലിച്ചു.    അപ്പൊ ഉറക്കെ ഒരു പാട്ട് " ജയ് ഹോ ".. മൊബൈല്‍ എടുത്തു നോക്കി. " ഐഡിയ കാളിംഗ് ". തേങ്ങേടെ മൂട്, ചുവന്ന ബട്ടന്‍ ഒറ്റ ഞെക്ക് ഞെക്കി. ഏയ്‌ ഇല്ല്യ, ഈ റിംഗ് ടോണ്‍ ശര്യാവില്ല്യ. അപ്പൊ മാറ്റി .ഇപ്പൊ പുദ്യ റിംഗ് ടോണ്‍ ആണ് " സ്വാമി ശരണം,  ശരണം പൊന്നയ്യപ്പ". ഭാര്യേടെ കണ്ണുരുട്ടീള്ള  ചോദ്യത്തിന്റെ ആരംഭത്തിന് മുമ്പ് തന്നെ തിരിഞ്ഞു കിടന്നു.

8 comments:

  1. ഉച്ചയ്ക്കൊരു ഫോൺ
    രാത്രി ഒരു ഫോൺ

    അടുത്തത്!?

    എന്തായാലും എഴുത്ത് കലക്കി!
    ഡിറ്റക്ടീവിനു കൂട്ട് ഡിറ്റക്ടീവ്!
    ഭാര്യയെ പിണക്കണ്ട!

    ReplyDelete
  2. ചിരിപ്പിക്കല്ലേ !!!!!!!!ഉച്ചക്കൊരു ഫോണ്"‍ എന്നത് ബ്ലോഗ്‌ ആണോ പോസ്റ്റ്‌ ആണോ ??

    ReplyDelete
  3. ബെസ്റ്റ്...
    നല്ല കൂട്ടുകാരന്‍

    ReplyDelete
  4. faisu madeena :

    തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തീട്ടുണ്ട്.

    ReplyDelete
  5. മിഴിനീര്തുള്ളി : പിന്നല്ലാതെ. ഇത്രയൊക്കെ ചെയ്തില്ലേ.

    ജയന്‍ ഏവൂര്‍ : എഴുതീത് ഇഷ്ടപ്പെട്ടല്ലോ, സന്തോഷായി. ‍അടുത്തത് എഴുതുനൂ, എന്തായാലും ഫോണ്‍ അല്ല. പിന്നെ ഭാര്യയെ പിണക്ക്വേ , അസ്സല് കാര്യായി ..

    ReplyDelete
  6. Nalla reethiyil ezhuthiyirikkunnu.nannaayitund.

    ReplyDelete
  7. ഹഹഹഹ ...അടുത്ത ഫോണ്‍ വായിക്കാനായി കാത്തിരിക്കുന്നു ..

    തസ്രാക്കിലെക്കുള്ള വഴി ..പാലക്കാട് നിന്നും 10 കി.ദൂരമേയുള്ളൂ...കനാല്‍പാലം ബസ്‌ സ്റ്റോപ്പില്‍ ബോര്‍ഡ്‌ കാണാം..ഇതിഹാസത്തിന്റെ നാട്ടിലേക്ക് സ്വാഗതം .

    ReplyDelete
  8. ഈ ഇൻഷൂറൻസ് കല്ല്യാണം കേമാറ്റീട്ടാ‍ാ...
    ഇതുകലക്കി മേനോൻ മാഷെ

    ReplyDelete

Creative Commons Licence
This work by Indiamenon is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.